പ്രധാനമന്ത്രിക്ക് വധ ഭീഷണി ; സുരക്ഷ വർദ്ധിപ്പിക്കാൻ റോയും മിലിട്ടറി ഇന്റലിജൻസും തീരുമാനിച്ചു.

ന്യൂഡൽഹി : വധ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ദേശീയ അന്വേഷണ ഏജൻസിയ്ക്ക് വധ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം . കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി വധിക്കപ്പെടുമെന്ന സന്ദേശം ഇമെയിലിൽ എൻ ഐ എയ്ക്ക് ലഭിക്കുന്നത് .തുടർന്ന് ഇതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി വിശദാംശങ്ങൾ കാട്ടി എൻ ഐ എ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി . തുടർന്ന് വിശദമായ അന്വേഷണം റോയും , മിലിട്ടറി ഇന്റലിജൻസും ഏറ്റെടുത്തു . ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വർദ്ധിപ്പിച്ചത് .
സ്വാതന്ത്ര്യദിനത്തിന് മുൻപായി വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . 33 കാരനായ ഇയാൾ പൊലീസ് എമർജനിസ് നമ്പറിൽ വിളിച്ചാണ് ഭീഷണി മുഴക്കിയത് . സിഎഎയും എൻആർസിയും നടപ്പാക്കുന്നതിനെതിരെ കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുകയും , പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്കും എതിരെ വധഭീഷണി മുഴക്കുകയും ചെയ്ത അൻവർ , നിയാസ് എന്നീ രണ്ടുപേരെ കർണാടകയിൽ നിന്നും ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു .

