KSDLIVENEWS

Real news for everyone

വ്യത്യസ്ത പ്രതിഷേധവുമായി വ്യാപാരികൾ ;
കടകൾ വീണ്ടും അടപ്പിച്ചു, എന്നാൽ താക്കോൽ കലക്ടർ എടുത്തോളൂ എന്ന് വ്യാപാരികൾ

SHARE THIS ON

ശ്രീ​ക​ണ്ഠ​പു​രം (കണ്ണൂര്‍): ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യും ക​ട​ക​ള്‍ അ​ട​ച്ചി​ട്ട​തി​നെ​തി​രെ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ശ്രീ​ക​ണ്ഠ​പു​രം യൂ​നി​റ്റ്. അ​ട​ച്ച ക​ട​ക​ളു​ടെ താ​ക്കോ​ല്‍ ഞ​ങ്ങ​ള്‍​ക്ക് വേ​ണ്ട എ​ന്നു​പ​റ​ഞ്ഞ് വ്യാ​പാ​രി​ക​ള്‍ താ​ക്കോ​ല്‍ ശേ​ഖ​രി​ച്ച്‌ ക​ല​ക്ട​റെ ഏ​ല്‍​പി​ക്കാ​നെ​ത്തി.

കോവിഡിെന്‍റ പേരില്‍ ശ്രീകണ്ഠപുരത്തെ വ്യാപാരികളെ മാത്രം ദ്രോഹിച്ച്‌ കടകളടപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കലക്ടറുടെ ചേംബറിന് മുന്നില്‍ പൊലീസ് തടഞ്ഞതോടെ താക്കോല്‍ റോഡിലിട്ട് പ്രതിഷേധിച്ചു.

തു​ട​ര്‍​ന്ന് വ്യാ​പാ​രി​ക​ളു​മാ​യി ക​ല​ക്ട​ര്‍ ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

താ​ക്കോ​ല്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ച​തി​നാ​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ദേ​വ​സ്യ മേ​ച്ചേ​രി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​ത്തി​ല്‍​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ ​പ്ര​ദേ​ശ​ത്തി​ന് നൂ​റു മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​നു​പ​ക​രം ഒ​രു മാ​സ​ത്തി​ല്‍ ര​ണ്ടാം ത​വ​ണ​യും ന​ഗ​ര​മ​ട​ച്ച്‌ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ വാ​ദം.

ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഈ ​വ​ര്‍​ഷ​വു​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കോ​ടി​ക​ളു​ടെ ന​ഷ്​​ട​മാ​ണ് ഇ​വി​ടെ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ​ത്. കോ​വി​ഡ് കൂ​ടെ വ​ന്ന​തോ​ടെ ഇ​ര​ട്ടി പ്ര​ഹ​ര​മേ​റ്റ സ്ഥി​തി​യാ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ശേ​ഷം ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും സ്വ​ര്‍​ണം പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് ക​ട​ക​ള്‍ വീ​ണ്ടും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ജൂ​ലൈ 28 മു​ത​ല്‍ ര​ണ്ടാ​ഴ്ച​യോ​ളം ന​ഗ​രം അ​ട​ച്ചി​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം ഓ​ണം വി​പ​ണി മു​ന്നി​ല്‍​ക്ക​ണ്ട് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഉ​ത്രാ​ട ദി​വ​സം മു​ത​ല്‍ വീ​ണ്ടും ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ക​ണ്ഠ​പു​രം യൂ​നി​റ്റ് പ്ര​സി​ഡ​ന്‍​റ്​ സി.​സി. മാ​മു ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. അ​ല​ക്സ്, സി. ​അ​യ്യൂ​ബ്, ഷാ​ബി ഈ​പ്പ​ന്‍, കെ.​പി. ഇ​ബ്രാ​ഹിം, നി​യാ​സ് മ​ല​ബാ​ര്‍, നാ​സ​ര്‍ സീ​ര​ക​ത്ത്, സ​ഹ​ദ് സാ​മ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​ക്ക്​ മു​ന്നി​ല്‍ വ്യാ​പാ​രി​ക​ള്‍ നി​ല്‍​പു​സ​മ​രം ന​ട​ത്തി​യാ​ണ് 400ഓ​ളം ക​ട​ക​ളു​ടെ താ​ക്കോ​ല്‍ കൂ​ട്ടം വ്യാ​ഴാ​ഴ്ച രാ​വി​ലെ ശേ​ഖ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!