KSDLIVENEWS

Real news for everyone

സൗജന്യ കിറ്റ് വാങ്ങാത്തവർക്ക് ഇനി റേഷനില്ല

SHARE THIS ON

തൃശൂര്‍: റേഷന്‍ കടകളിലൂടെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് അതിജീവനക്കിറ്റുകള്‍ കൈപ്പറ്റാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ രണ്ടാം പകുതി മുതല്‍ മേയ് അവസാനം വരെ നല്‍കിയ കരുതല്‍ കിറ്റുകള്‍ വാങ്ങാത്ത അന്ത്യോദയ, മുന്‍ഗണന, സംസ്ഥാന സബ്സിഡി കാര്‍ഡുടമകള്‍ക്ക് ഇനി മുതല്‍ റേഷന്‍ വിഹിതം നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം. കിറ്റ് വാങ്ങാത്തവര്‍ക്ക് വീണ്ടും റേഷന്‍ വാങ്ങാന്‍ അര്‍ഹത ലഭിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ അവസരം നല്‍കും.

ഇ​ത്ത​ര​ക്കാ​ര്‍ റേ​ഷ​ന്‍ വാ​ങ്ങാ​ന്‍​ അ​ന​ര്‍​ഹ​ര​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ്​ പൊ​തു​വി​ത​ര​ണ വ​കു​പ്പി​നു​ള്ള​ത്.

ഇ​വ​ര്‍​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കി​റ്റ്​ വാ​ങ്ങാ​ത്ത​വ​രു​ടെ കാ​ര്‍​ഡ്​ വി​വ​ര​ങ്ങ​ള്‍ റേ​ഷ​ന്‍ മാ​നേ​ജ്​​മെന്‍റ്​ സി​സ്​​റ്റ​ത്തി​ല്‍​നി​ന്ന്​ നീ​ക്ക​ണം.

ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​മ​നു​സ​രി​ച്ച്‌​ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ അ​വ​കാ​ശ​മാ​ണെ​ന്നി​രി​ക്കെ, ഇ​ത്​ നി​ഷേ​ധി​ച്ചാ​ല്‍ കാ​ര്‍​ഡ്​ ഉ​ട​മ​ക്ക്​ നി​യ​മ​പ​ര​മാ​യി ചോ​ദ്യം ​െച​യ്യാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. കോ​വി​ഡ്​ തു​ട​ക്ക​ത്തി​ല്‍ പ​ല​രും വീ​ടു​ക​ളി​ലെ​ത്താ​ന്‍ പ​റ്റാ​തെ ലോ​ക്​​ഡൗ​ണി​ലാ​യി​രു​ന്നു. ഇ​ങ്ങ​നെ വ​രാ​നാ​വാ​ത്ത​വ​രും രോ​ഗ​മ​ട​ക്കം വി​വി​ധ അ​സൗ​ക​ര്യ​ങ്ങ​ളാ​ല്‍ ബു​ദ്ധി​മു​ട്ടി​യ​വ​ര്‍​ക്കും കി​റ്റ്​ വാ​ങ്ങാ​ത്ത​തി​െന്‍റ ​പേ​രി​ല്‍ റേ​ഷ​ന്‍ ത​ട​യു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം. മാ​ത്ര​മ​ല്ല, കി​റ്റ്​ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ര്‍​ മ​റ്റു​ള്ള​വ​ര്‍​ക്ക്​ ന​ല്‍​കു​ന്ന​ത്​​ സ​ര്‍​ക്കാ​ര്‍ ത​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു.

ഇൗ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ല​രും കി​റ്റ്​ വേ​ണ്ടെ​ന്ന്​ വെ​ച്ചി​രു​ന്നു. അ​തേ​സ​മ​യം, പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും റേ​ഷ​ന്‍ വാ​ങ്ങാ​ത്ത​വ​ര്‍ വ​രെ കി​റ്റ്​ വാ​ങ്ങി​യ കൂ​ട്ട​ത്തി​ലു​ണ്ട്. അ​വ​ര്‍​ക്കെ​തി​രെ ചെ​റു​വി​ര​ല്‍ അ​ന​ക്കാ​ന്‍ സ​ര്‍​ക്കാ​റി​നാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!