KSDLIVENEWS

Real news for everyone

കോവിഡ് കെയർ സെന്ററിൽ നിന്നും തടവുചാടിയ കാസർഗോഡ് കൂളിക്കുന്ന് സ്വദേശി പശുവിനെ മോഷ്ടിക്കുന്നതിനിടെ പിടിയിൽ

SHARE THIS ON

കാസര്‍കോട്: കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും തടവുചാടിയ കൊവിഡ് രോഗിയെ പശുവിനെ മോഷ്ടിക്കുന്നതിനിടെ പൊലീസ് പിടികൂടി. കാസര്‍കോട് മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാന്‍ സൈനുദ്ദീനെയാണ് പൊലീസ് പിടികൂടിയത്.

ആഗസ്റ്റ് 24-നാണ് അഞ്ചരക്കണ്ടിയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍്റ് സെന്‍്ററില്‍ നിന്നും ഇയാള്‍ തടവുചാടിയത്. അന്നു മുതല്‍ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു ഇതിനിടെയാണ് ബദിയടുക്ക പൊലീസ് പ്രദേശത്ത് നിന്നും പശുവിനെ മോഷ്ടിക്കുന്നതിനിടയില്‍ ഇയാളെ പിടികൂടിയത്.

കാസര്‍കോടും കര്‍ണാടകയും അടക്കം ബന്ധങ്ങളുള്ള ഇയാള്‍ പുറത്തു ചാടിയത് ആരോഗ്യവകുപ്പിനും പൊലീസിനും തലവേദനയായിരുന്നു. ഇയാളുടെ ഫോട്ടോ അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. ലോറി മോഷണമടക്കമുള്ള കേസുകളില്‍ നേരത്തെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!