കണ്ണൂരിൽ കോവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു

കണ്ണൂര്‍: കൊവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രനാണ് (60) മരിച്ചത്. ഭാര്യയോടൊപ്പം ഇന്നലെയാണ് രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയത്. രണ്ടു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ആശുപത്രിയിലെ ശുചി മുറിയില്‍ തോര്‍ത്തുമുണ്ടില്‍ കുരുക്കിട്ടാണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് രവീന്ദ്രന്‍. ഇയാളുടെ സമ്ബര്‍ക്കപ്പട്ടിക വലുതാണ്.

