KSDLIVENEWS

Real news for everyone

നുളളിപ്പാടിയിൽ ഷോപ്പ് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

SHARE THIS ON

കാസർകോട്: ഷോപ്പ് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ. സന്തോഷ് നഗറിലെ മഹ്മൂദ് (48), ബംബ്രാണെ മുഹമ്മദ് ഹനീഫ് (38) എന്നിവരാണ് പിടിയിലായത്. നുളളിപ്പാടിയിലെ ഫാത്തിമ സ്റ്റോർഴ്സ് കുത്തിതുറക്കുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാത്രി ഇവർ പിടിയിലായത്.

നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പെട്രോളിംഗ് നടത്തുകയായിരുന്ന എസ് ഐ രൂപ മധുസൂദനൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!