ഇന്ന് മുളിയാർ പഞ്ചായത്തിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 39 പേർക്ക് ; കാസർകോട് നഗരസഭാ പരിധിയിൽ 28 പേർക്കും കോവിഡ് പോസിറ്റീവ്

കാസർകോഡ് : വെള്ളിയാഴ്ച മുളിയാർ പഞ്ചായത്തിലെ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് നഗരസഭാ പരിധിയിലെ 28 പേർക്കും രോഗം. 5614 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 571 പേര് വിദേശത്ത് നിന്നെത്തിയവരും 411 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി.

