തലശ്ശേരി കതിരൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി രണ്ടുപേര്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

തലശേരി: സര്‍വകക്ഷി സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിന് മുന്‍പെ കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തലശേരിക്കടുത്ത കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യത്താണ് സ്‌ഫോടനം ഉണ്ടായത്.
പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയത്. തലശ്ശേരി ഡിവൈഎസ്പി അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

