മൂന്ന് രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്ന യാത്രക്കാര്‍ക്ക് ഓണ്‍ അറൈവല്‍ കോവിഡ് ടെസ്റ്റ് ഒഴിവാക്കി

ദുബായ് : മൂന്ന് രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് എത്തുന്ന യാത്രക്കാര്‍ ഇനിമുതല്‍ കോവിഡ് -19 പിസിആര്‍ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.
ഓസ്ട്രിയ, മാലിദ്വീപ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് സെപ്റ്റംബര്‍ 4 മുതല്‍ ദുബായില്‍ എത്തുമ്ബോള്‍ കോവിഡ് 19 പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എയര്‍ലൈന്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
ദുബായ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഫോറിനേഴ്സ് അഫയേഴ്സ് അല്ലെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നിവയുടെ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ പറഞ്ഞിരുന്നു. എന്നാല്‍, അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് സാമ്ബിള്‍ ശേഖരിച്ച് 48 മണിക്കൂറിനുള്ളില്‍ നല്‍കിയ ക്യുആര്‍ കോഡുള്ള സാധുവായ നെഗറ്റീവ് കോവിഡ് 19 പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് അവര്‍ ഹാജരാക്കേണ്ടതുണ്ട്.

