KSDLIVENEWS

Real news for everyone

യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

SHARE THIS ON

യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വണ്‍വേയ്ക്ക് 6000 രൂപയില്‍ താഴെയാണ് (300 ദിര്‍ഹത്തില്‍ താഴെ) ടിക്കറ്റ് നിരക്ക്. ഇതേസമയം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള വരണമെങ്കില്‍ ഇപ്പോഴും ഇതിന്റെ അഞ്ചിരട്ടിയിലേറെ (30,000 രൂപയ്ക്കു മുകളില്‍) തുക നല്‍കണം. ഇത്ര നല്‍കിയാലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റില്ലാത്തതിനാല്‍ കണക്‌ഷൻ വിമാനത്തില്‍ മണിക്കൂറുകളോളം യാത്ര ചെയ്യണം. മധ്യവേനല്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 3000 ദിര്‍ഹം വരെ (67,500 രൂപ) ഈടാക്കിയിരുന്ന ടിക്കറ്റിനാണ് 300 ദിര്‍ഹത്തില്‍ താഴെയായത്. കേരളത്തിലേക്ക് താരതമ്യേന നിരക്കു കൂടുതലുള്ള ഷാര്‍ജ-കണ്ണൂര്‍ സെക്ടറില്‍ ഇന്നലെ 285 ദിര്‍ഹമായിരുന്നു (6418 രൂപ) നിരക്ക്. ഇനി നവംബര്‍ അവസാനം വരെ ഓഫ് സീസണായതിനാല്‍ ഈ നിരക്കു തുടരും. ബാഗേജ് അലവൻസ് കൂട്ടി കേരളത്തിലേക്കു യാത്രക്കാരെ ആകര്‍ഷിക്കുകയാണ് വിമാനക്കമ്ബനികള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!