KSDLIVENEWS

Real news for everyone

ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു: ഇന്നലെ മാത്രം കൊന്നു തള്ളിയത് 73 പേരെ

SHARE THIS ON

ഗസ്സ സിറ്റി: ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗസ്സ സിറ്റിയില്‍ മരണസംഖ്യ ഉയരുന്നു. ഇന്നലെ കൊന്നുതള്ളിയത് 73 പേരെ.

പട്ടിണി മൂലം 6 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സ സിറ്റിക്ക് നേരെ കര, വ്യോമാക്രമണങ്ങള്‍ തകൃതിയാക്കിയാണ് ഇസ്രായേലിന്‍റെ നരമേധം. ഭക്ഷണം കാത്തുനില്‍ക്കുന്ന 14 പേരും വെടിയേറ്റ് കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലും കനത്ത ആക്രമണം തുടരുകയാണ്. ശൈഖ് റദ്‍വാൻ പ്രദേശത്ത് ആക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടു. മുഴുവൻ ബന്ദികളെയും ഹമാസ് കൈമാറിയാല്‍ ‘ഗസ്സ യുദ്ധം’ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

സമഗ്ര വെടിനിർത്തലിന് തങ്ങള്‍ സന്നദ്ധമാണെന്നും യുദ്ധവിരാമവും സൈനിക പിൻമാറ്റവുമാണ് വേണ്ടതെന്നും ഹമാസ് പ്രതികരിച്ചു.

അതേസമയം വെടിനിർത്തല്‍ കരാറിനെതിരെ ഇസ്രായേലിനുള്ളില്‍ പ്രക്ഷോഭം ശക്തമായി. തന്നെ വധിക്കാനാണ് പ്രക്ഷോഭകരുടെ നീക്കമെന്നും പുറത്തു നിന്നുള്ളവരുടെ പിന്തുണ പ്രക്ഷോഭകർക്ക് ലഭിക്കുന്നതായും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. അതേസമയം ഗസ്സയില്‍ തുടരുന്ന ഇസ്രായേല്‍ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ഇസ്രായേലിന്‍റെ വംശഹത്യാ പദ്ധതി ഇനിയും കണ്ടുനില്‍ക്കാൻ കഴിയില്ലെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ മുന്നറിയിപ്പ് നല്‍കി.

ഗസ്സ ലക്ഷ്യമാക്കി സ്പാനിഷ് നഗരമായ ബാഴ്സലോണയില്‍ നിന്ന് പുറപ്പെട്ട സുമുദ് ഫ്ളോട്ടിലക്ക് നേരെ, ഇസ്രായേല്‍ ഡ്രോണുകള്‍ അയച്ചതായി റിപ്പോർട്ടുണ്ട്. എല്ലാ വെല്ലുവിളിയും മറികടന്ന് ഗസ്സയില്‍ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!