ലുക്ക്-അസ് പ്രീമിയർ ലീഗ് ടീം ചാമ്പുസ്കി അടുക്കത്ത്ബയൽ ജേതാക്കളായി

കാസർകോട്: നായന്മാർമൂല ഹിൽ ടോപ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന
ലുക്ക്-അസ് അടുക്കത്ത്ബയൽ ക്രിക്കറ്റ് സീസൺ 11 മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിൽ ടി എം അസ്‌ലം നയിച്ച ചാമ്പുസ്കി അടുക്കത്ത് ബയൽ ടീം ജേതാക്കളായി. ഫൈനലിൽ അസ്‌ലം എ എ നയിച്ച കത്ത്റോൻക്ക ഖിലാഡി അടുക്കത്ത് ബയൽ ടീമിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വിജയികൾക്ക് സുബൈർ സി എം, അബ്ദുൽ ഖാദർ അജ്‍ഫാൻ അടക്കത്ത്ബയൽ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. മാൻ ഓഫ് ദി ടൂർണമെന്റ് ആയി റിസു ലണ്ടനെ തിരഞ്ഞെടുത്തു. ബെസ്ററ് ബൗളർ ഇർഷാദ് സിറ്റി ഗോൾഡും ഫൈനൽ മാൻ ഓഫ് ദി മാച്ചായി നെബു പാർലെയെയും തിരഞ്ഞെടുത്തു.
ലുക്ക്-അസ് ഫൗണ്ടർ സായി ചൈന, മുനീർ എം എം എന്നിവരും സംബന്ധിച്ചു.

