KSDLIVENEWS

Real news for everyone

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു ; രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

SHARE THIS ON

കൊച്ചി: എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണ് രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ലഫ്റ്റണന്റ് രാജിവ് ഝാ, പെറ്റി ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡര്‍ തകര്‍ന്ന് വീണത്. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. സതേണ്‍ നേവല്‍ കമാന്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടുപരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്ബോഴാണ് അപകടം ഉണ്ടായത്.നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള ബിഒടി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്‍റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകര്‍ന്നുവീണത്. അപകടം സംഭവിച്ച ഗ്ലൈഡര്‍ പൂര്‍ണമായി തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!