KSDLIVENEWS

Real news for everyone

മിന്നി തിളങ്ങി മിശ്ര . ഡൽഹിക്കായി 100 വിക്കറ്റ് നേട്ടം

SHARE THIS ON

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയട്ടുള്ള രണ്ടാമത്തെ താരമാണ് ഇന്ത്യന്‍ ലെഗ്സ്പിന്നര്‍ അമിത് മിശ്ര. ഡല്‍ഹി ക്യാപിറ്റല്‍സ് – കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ അപൂര്‍വ്വമായ ഒരു നേട്ടം അമിത് മിശ്ര സ്വന്തമാക്കി. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 100 വിക്കറ്റ് നേട്ടം അമിത് മിശ്ര നേടി.

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിന്‍റെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയാണ് അമിത് മിശ്ര 100 വിക്കറ്റ് നേട്ടത്തില്‍ എത്തിയത്. 95 മത്സരങ്ങളില്‍ നിന്നാണ് അമിത് മിശ്ര ഈ നാഴികകല്ല് പിന്നിട്ടത്.

ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി 325 ഓവര്‍ എറിഞ്ഞ ലെഗ് സ്പിന്നര്‍ താരം 19.70 ശരാശരിയിലാണ് വിക്കറ്റ് വീഴ്ത്തിയത്. 17 നു 5 വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം.അമിത്‌ മിശ്രയെ കൂടാതെ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി മറ്റ് ഒരു താരവും ഇതുവരെ 50 വിക്കറ്റ് നേടിയട്ടില്ല. 37 മത്സരങ്ങളില്‍ നിന്നും 45 വിക്കറ്റ് നേടിയ സൗത്ത് ആഫ്രിക്കന്‍ താരം മോണി മോര്‍ക്കലാണ് ലിസ്റ്റിലെ രണ്ടാമത്തെ താരം. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിരിക്കുന്നത് ശ്രീലങ്കന്‍ താരം ലസിത് മലിംഗയാണ്. 122 മത്സരങ്ങളില്‍ നിന്നും 170 വിക്കറ്റ് നേടിയ മലിംഗ വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സീസണില്‍ കളിക്കുന്നില്ല. 160 വിക്കറ്റുള്ള അമിത് മിശ്രക്ക് മലിങ്കയെ മറികടക്കാനുള്ള അവസരം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!