KSDLIVENEWS

Real news for everyone

എസ് എസ് എഫ്
ജില്ലാ സാഹിത്യോത്സവ്:
കുമ്പള ഡിവിഷൻ മുന്നിട്ട് നിൽക്കുന്നു;
ജേതാക്കളെ വൈകുന്നേരത്തോടെ അറിയാം

SHARE THIS ON

കാസർകോട്:
ആവേശം വിതറി
ഇരുപത്തിയേഴാമത് കാസർക്കോട് ജില്ലാ സാഹിത്യോത്സവ് പുരോഗമിക്കുന്നു.
വെള്ളിയാഴ്ച തുടങ്ങിയ സാഹിത്യോത്സവ് ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും.
രണ്ട് ദിവസം പിന്നിടുമ്പോൾ കുമ്പള ഡിവിഷൻ മുന്നിട്ടു നിൽക്കുന്നു.
30 മത്സര ഫലങ്ങൾ അറിവായപ്പോൾ 136 പോയിൻ്റുമായി ഒന്നാം സ്ഥാനത്തും 103 പോയിൻ്റുമായി കാസർകോട് ഡിവിഷൻ രണ്ടാം സ്ഥാനത്തും 74 പോയിൻറുമായി മുള്ളേരിയ ഡിവിഷൻ മൂന്നാം സ്ഥാനത്തും നിലനിൽക്കുന്നു.
ഒമ്പത് ഡിവിഷനുകളാണ് മത്സര രംഗത്തുള്ളത്.
വൈകുന്നേരത്തോടെ സാഹിത്യോത്സവ് വിജയിയെ അറിയാനാകും.

കോവിഡ് പശ്ചാതലത്തിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വേറിട്ട കാഴ്ചയാണ് സാഹിത്യോത്സവ് ഒരുക്കുന്നത്.

സമാപന സംഗമം
സയ്യിദ് മുനീറുൽ അഹ്ദലിൻ്റെ അദ്ധ്യക്ഷതയിൽ പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്യും.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി വിജയികൾക്കുള്ള ട്രോഫി സമ്മാനിക്കും.
സി എൻ ജാഫർ സാദിഖ് അനുമോദന പ്രഭാഷണം നടത്തും.
സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, അശ്രഫ് സഅദി ആരിക്കാടി, ജാഫർ സാദിഖ് ആവള, സയ്യിദ് ഹാമിദ് അൻവർ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും.

ശക്കീർ എം ടി പി സ്വാഗതവും അബ്ദു റഹ്മാൻ എരോൽ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!