KSDLIVENEWS

Real news for everyone

വിവാഹ ചടങ്ങിൽ പങ്കെടുത്ത 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

കണ്ണൂര്‍ : ജില്ലയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കൊറോണ. 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരിക്കൂറിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ ചടങ്ങ്. ഇതില്‍ വധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്.

ഇരിക്കൂറില്‍ രോഗവ്യാപന തോത് വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വ്യാപാരികളടക്കം 43 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചെടിച്ചേരി, ആലുമുക്ക് എന്നിവിടങ്ങളിലെ റോഡുകള്‍ പോലീസ് അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!