KSDLIVENEWS

Real news for everyone

പ്രിയങ്കയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തതിനെതിരെ ശിവസേന രംഗത്ത്

SHARE THIS ON

മുംബൈ : ഹഥ്റാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസിനെ ഉപയോഗിച്ച്‌ കയ്യേറ്റം ചെയ്തതിനെതിരെ ശിവസേന. യുപി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഉയര്‍ത്തിയിരിക്കുന്നത്. യുപി പൊലീസില്‍ സ്ത്രീകളില്ലേയെന്നാണ് വിമര്‍ശനം.

യോഗിജിയുടെ രാജ്യത്ത് വനിതാ പൊലീസില്ലേയെന്നാണ് പ്രിയങ്കയെ കയ്യേറ്റം ചെയ്യുന്ന ചിത്രം പങ്കുവച്ച്‌ സഞ്ജയ് റാവത്ത് ചോദിക്കുന്നത്. പ്രിയങ്കയുടെ കുര്‍ത്തയില്‍ പിടിക്കുന്ന പൊലീസുകാരന്‍റെ ചിത്രം ഇതിനോടകം രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!