കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗങ്ങളായവർക്ക് അമേരിക്കൻ പൗരത്വം നൽകില്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗങ്ങളായവർക്ക് അമേരിക്കൻ പൗരത്വം നൽകേണ്ടതില്ലെന്ന തീരുമാനമെടുത്ത് ഡോണൾഡ് ട്രംപ് ഭരണകൂടം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ( യു.എസ്.സി.ഐ.എസ് ) . പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത് . മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിൽ അംഗമായുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും . പുതിയ നയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ ഉദ്ദേശിച്ചുള്ളതാണ് . പുതിയ ഇമിഗ്രേഷൻ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോൾ മാർഗനിർദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതിൽ ട്രംപ് ഭരണകൂടം കർശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ

