നെറ്റ്‌വർക്ക് തകരാറ് കാരണം ഓൺലൈൻ ക്ലാസുകൾ മുടങ്ങുന്നു ; ടവർ സ്ഥാപിച്ച് നൽകി സോനു സൂദ്

ഹരിയാന : കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്ത് ബോളിവുഡ് നടൻ സോനു സൂദ് നടത്തിയ പ്രവർത്തനങ്ങൾ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു . ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് സിനിമയിലെ ഈ സ്ഥിരം വില്ലൻ.ഇപ്പോഴിതാ മൊബൈൽ നെറ്റ്വർക്ക് തകരാറ് കാരണം ഓൺലൈൻ പഠനം തകരാറിലായ കുട്ടികൾക്ക് മൊബൈൽ ടവർ സ്ഥാപിച്ച് നൽകിയാണ് സോനു സൂദ് താരമാകുന്നത് . ഹരിയാനയിലെ മോർനിയിലുള്ള ദാപന ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് നടൻ സഹായവുമായി രംഗത്ത് വന്നത് . നെറ്റ് വർക്ക് മോശമായതിനാൽ കുട്ടികളുടെ പഠനം മുടങ്ങിയ വാർത്ത സാമൂഹിക മാധ്യമങ്ങൾ വഴിയാണ് സോനു സൂദ് അറിഞ്ഞത് . മൊബൈൽ ഫോണുമായി മരത്തിൽ കയറി നെറ്റ്വർക്ക് തേടുന്ന കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു .

