KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 92 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 128 പേർക്ക് രോഗമുക്തി

SHARE THIS ON

ഐ.പി.ആര്‍.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസറഗോഡ്
*വാര്‍ത്താക്കുറിപ്പ്*
04.10.2021

*കാസര്‍കോട് ജില്ലയിൽ 92 പേര്‍ക്ക് കൂടി കോവിഡ്, 127 പേര്‍ക്ക് രോഗമുക്തി*

കാസര്‍കോട് ജില്ലയില 92 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 127
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1283 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 527

*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10466 പേര്‍*

വീടുകളില്‍ 9936 പേരും സ്ഥാപനങ്ങളില്‍ 530 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10466 പേരാണ്. പുതിയതായി 722 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3781 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3486 ആന്റിജന്‍ 286 ട്രൂനാറ്റ് 9) 320 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 878 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 191 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 131 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

134471 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 132082 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!