KSDLIVENEWS

Real news for everyone

പാർട്ടിയും മുഖ്യമന്ത്രിയും മറുപടി പറയുക’,കൊടുവള്ളിയിൽ പോസ്റ്ററുകള്‍; എടുത്ത്മാറ്റി CPM പ്രവര്‍ത്തകർ

SHARE THIS ON

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എയെ പിന്തുണച്ച് കൊടുവള്ളിയിൽ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡ്. വാവാട് സഖാക്കൾ എന്ന പേരിലാണ് കൊടുവള്ളിയിൽ ബോർഡ് സ്ഥാപിച്ചത്. ഈ ഫ്ലക്സ് ബോർഡ് പിന്നീട് സി.പി.എം. പ്രവർത്തകർ എടുത്ത് മാറ്റി.

കൊടുവള്ളി, വാവാട്, വെണ്ണക്കോട്, കരുവംപൊയിൽ തുടങ്ങി കൊടുവള്ളിയുടെ വിവിധയിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. കൊടുവള്ളിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് വാവാട് സഖാക്കൾ എന്ന പേരിലാണ്. ജനകീയ കൂട്ടായ്മ, പിവി അൻവറിന് പിന്തുണ തുടങ്ങിയ പേരുകളിലാണ് മറ്റിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാർട്ടിക്ക് മാനക്കേടല്ലേ, ആർ.എസ്.എസ്. താത്പര്യങ്ങൾ സംരക്ഷിക്കുന്ന ആഭ്യന്തരത്തെ സഖാക്കൾ തിരിച്ചറിയുക, അധികാരത്തിന്റെ ഹുങ്ക് കൊണ്ടും സംഘടനാ ശക്തികൊണ്ടും സത്യത്തെ ഇല്ലാതാക്കാമെന്ന് കരുതണ്ട, അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പാർട്ടിയും മുഖ്യമന്ത്രിയും മറുപടി പറയുക. പാവപ്പെട്ട സഖാക്കളുടെ മാനം രക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഫ്ലക്സ് ബോർഡിലുള്ളത്.

വാവാട് സഖാക്കൾ എന്ന പേരിൽ വെച്ച ഫ്ലക്സ് ബോർഡാണ് സിപിഎം പ്രവർത്തകർ എടുത്ത് മാറ്റിയത്. മുൻകാലങ്ങളിൽ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയ ആളുകളാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്നാണ് അവകാശവാദം.

error: Content is protected !!