ഷാർജ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ആദരവ് ഐ എം സി സി ഷാർജ ഏറ്റുവാങ്ങി

ഷാർജ: കോവ്ഡ് -19 എന്ന മഹാമാരി യുടെ ഭീതിയിൽ ഈ പ്രവാസ ലോകത്ത് വിഷമം അനുഭവിക്കുന്ന ഇന്ത്യൻ സമൂഹത്തിന് താങ്ങും തണലുമായി നിന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ കീഴിൽ പ്രവർത്തിച്ച അംഗങ്ങളെയും വോളൻഡിയർ മാരെയും ഷാർജ പോലീസ് വിഭാഗം ആദരിച്ചു,മറ്റു സംഘടന പ്രതിനിധികൾക്കൊപ്പം ഐഎംസിസി ഷാർജ നേതാക്കൻമാരായ താഹിർ അലി പൊറോപ്പാട്, മനാഫ് കുന്നിൽ,അനീസ് റഹ്മാൻ നീർവേലി, ഹനീഫ തുരുത്തി എന്നിവർകും ലഭിച്ച ഈ ആദരവ് ഇന്ത്യൻ സമൂഹത്തോട് ഷാർജ പോലീസ് വിഭാഗം നല്ല ആത്മ ബന്ധം കാത്തു സൂക്ഷിക്കുന്നു എന്നുള്ളതിന് തെളിവ് ആണ്, കഴിഞ്ഞ ദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ചു നടന്ന ചടങ്ങിൽ,അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാ നേതകന്മാർ,അസോസിയേഷൻ കോർഡിനേഷൻ നേതാക്കൻമാർ,തുടങ്ങി യവർ പങ്കെടുത്തു

