39–ാം ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു.

ഷാർജ മഹാമാരിക്കാലത്ത് അക്ഷരവസന്തം തീർത്ത് സാന്ത്വനം പകരാൻ 39 -ാം ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഷാർജ എക്സ്പോ സെന്ററിൽ തിരിതെളിഞ്ഞു . ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്ലാതെയായിരുന്നു ആരംഭം . മേളയ്ക്ക് രക്ഷാകർതൃത്വം വഹിക്കുന്ന യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് മുൻവർഷങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചിരുന്നത് . എങ്കിലും രാവിലെ തന്നെ പുസ്തകപ്രേമികൾ മേളയിലേയ്ക്ക് ഒഴുക്ക് തുടങ്ങി . കോവിഡ് 19 കാലത്തെ ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് മേള . പ്രസാധകർ , പ്രഫഷനലുകൾ , സന്ദർശകർ മാൻ ബുക്കർ ജേതാവും ലൈഫ് ഓഫ് പൈ എന്ന വ്യഖ്യാത നോവലിന്റെ രചയിതാവും കനേഡിയൻ എഴുത്തുകാരനുമായ യാൻ മാർടൽ , എഴുത്തുകാരിയും സോഷ്യൽ മീഡിയാ സെൻസേഷനുമായ ലാൻഗ് ലീവ് , ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഇയാൻ മാക് ഇവൻ , അമേരിക്കൻ ബിസിനസുകാരനും എഴുത്തുകാരനുമായ റോബർട് കിയോസകി , ലബനീസ് എഴുത്തുകാരി നജ് വ സാബിയൻ , അമേരിക്കൻ റാപ്പർ റിചാർഡ് വില്യംസ് എന്ന പ്രിൻസി ഇഎ , അമേരിക്കൻ കോമഡി നടൻ നീൽ പാടിക് തുടങ്ങിയവരും പങ്കെടുക്കും . പ്രവേശനം തെർമൽ സ്കാനറിലുടെ തെർമൽ സ്കാനറുകളിലൂടെയും സാനിറ്റൈസേഷൻ പ്രവേശന കവാടങ്ങളിലൂടെയുമാണ് സന്ദർശകർ വേദിയിലേയ്ക്ക് പ്രവേശിക്കുന്നത് . മേള അരങ്ങേറുന്ന 11 ദിവസവും യുഎഇ ഗവൺമെന്റ് നിർദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ നടപ്പിലാക്കും . ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടോ എന്ന് ഷാർജാ പൊലീസിന്റെ പ്രത്യേക സംഘം ഉറപ്പുവരുത്തുന്നുണ്ട് . ദേശീയ അടിയന്തര നിവാരണ സേന നിർദേശിക്കുന്നതിന് വിപരീതമായി ആളുകൾ കൂടി നിൽക്കാൻ അനുവദിക്കുകയില്ല . 5 മണിക്കൂർ അണുനശീകരണം ; എല്ലാവരും മാസ്ക് ധരിക്കണം എല്ലാ ദിവസവും മേള പിരിഞ്ഞ ശേഷം ഹാളുകളിൽ രാത്രി 5 മണിക്കൂർ ഇന്ന് മുതൽ അണുനശീകരണം നടത്തും . ഇത് 11 ദിവസവും തുടരും . പ്രസാധകർ , അതിഥികൾ , വ്യവസായികൾ , പൊതുജനങ്ങൾ തുടങ്ങിയവരെല്ലാം മാസ്ക് ധരിക്കണമെന്ന് അധികൃതർ അറിയിച്ചു . കൂടാതെ , സാമൂഹിക അകലം കർശനമായും പാലിക്കുകയും വേണം . ഇതോർമപ്പെടുത്താൻ എക്സ്പോ സെന്ററുകളിൽ സ്ത്രിക്കറുകൾ പതിച്ചിട്ടുണ്ട് . DO WODOS റജിസ്ട്രേഷൻ നിർബന്ധം ; സന്ദർശന സമയം 3 മണിക്കൂർ പുസ്തകമേള സന്ദർശിക്കുന്നവരെല്ലാം ഓൺലൈനിലൂടെ മൻകടി പേര് റജിസ്റ്റർ ചെയ്യണം . വെബ് സൈറ്റ് : registration.sibf.com . മൂന്ന് മണിക്കൂർ വീതം 4 ഘട്ടങ്ങളിലായാണ് പ്രവേശനം അനുവദിക്കുക . രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ , ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 4 വരെ . വൈകിട്ട് 4 മുതൽ 7 വരെ . 7 മുതൽ രാത്രി വരെ . റജിസ്ട്രർ ചെയ്യുന്നവർക്ക് വിവിധ നിറങ്ങളിലുള്ള ബാൻഡുകൾ കൈയിൽ ധരിക്കാൻ നൽകും . ഇത് മറ്റാർക്കും കൈമാറാൻ പാടില്ല . ഏഴാം നമ്പർ ഹാളില്ല ; മലയാളം പ്രസാധകർ കുറവ് ഭൂരിഭാഗം മലയാളികളുൾപ്പെടുന്ന ഇന്ത്യൻ പ്രസാധകർക്ക് പ്രത്യേകം സജ്ജീകരിച്ചിരുന്ന ഏഴാം നമ്പർ ഹാൾ ഇപ്രാവശ്യം ഇല്ല . കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ ഇന്ത്യക്കാർക്ക് മാത്രമായി പുസ്തകപ്രകാശനം അടക്കമുള്ള പരിപാടികൾ നടത്താൻ പ്രത്യേക ഓഡിറ്റോറിയവും ഒരുക്കിയിരുന്നു . നൂറ്റമ്പതോളം പരിപാടികളാണ് കഴിഞ്ഞ വർഷം നടന്നത് . ഇതിൽ മിക്കതും പുസ്തകപ്രകാശനങ്ങളായിരുന്നു . സമയക്രമം രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രവേശനം . വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയും . റജിസ്ട്രർ ചെയ്തവർക്ക് 3 സമയങ്ങളിലായി പ്രവേശനം അനുവദിക്കും : രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ 1 മുതൽ വൈകിട്ട് 4 വരെ 4 മുതൽ രാത്രി 7 വരെ 7 മുതൽ 10 വരെ .

