അടിമുടി മാറി…‘മാസ്’ ലുക്കുമായി ബേക്കൽ പോലീസ് സ്റ്റേഷൻ ;
ഇരിപ്പിടത്തിനായി സോഫാ, ഹാങ്ങിങ് ഗാർഡൻ, അങ്ങനെ കാഴ്ചകൾ പലതും

ബേക്കൽ • പുറത്തെ നെയിം ബോർഡില്ലെങ്കിൽ പരാതിയുമായെത്തുന്നവർ ഒന്നു സംശയിച്ചു നിൽക്കും – ഇത് പൊലീസ് സ്റ്റേഷൻ തന്നെയാണോ .. ? അകത്തേക്കു കയറും മുൻപ് അറിയാതെ ചെരിപ്പ് അഴിച്ചു വയ്ക്കും . ഗൃഹപ്രവേശനത്തിനൊരുങ്ങിയ വീടുപോലെ , നല്ല പ്രതാസിലാണിപ്പോൾ നമ്മുടെ ബേക്കൽ പൊലീസ് സ്റ്റേഷൻ . ചുരുക്കിപ്പറഞ്ഞാൽ കെട്ടിലും മട്ടിലും ” മാസ് ‘ ലുക്ക് . സംസ്ഥാന പൊലീസിന്റെ പ്ലാൻ ഫണ്ടുപയോഗിച്ച് 14 ജില്ലകളിലെയും ഓരോ പൊലീസ് റ്റേഷൻ വീതം നവീകരിക്കുന്നതിന്റെ നവികരണം . പ്രവേശന കവാടം മുതൽ സ്റ്റേഷനിലെ ശുചിമുറി വരെ ഇതിന്റെ ഭാഗമായി ” അടിപൊളി’യാക്കി . നവീകരിച്ച ബേക്കൽ പൊലീസ് സ്റ്റേഷന്റെ ഉൾവശം . ചിത്രം : മനോരമ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കല്ല , മറിച്ച് ജനങ്ങൾക്ക് ഗുണകരമായി രീതിയിലാകണം നവീകരണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ നിർമാണം ഏറ്റെടുത്തു നടത്തിയ എൻജിനിയർ വെള്ളിക്കോത്ത പി.എൻ.നിഷാന്താജിനോടു നിർദേശിച്ചിരുന്നു . അതു റ്റേഷനിലെ ഉദ്യോഗസ്ഥർക്കല്ല , മറിച്ച് ജനങ്ങൾക്ക് ഗുണകരമായി രീതിയിലാകണം നവീകരണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ നിർമാണം ഏറ്റെടുത്തു നടത്തിയ എൻജിനിയർ വെള്ളിക്കോത്ത പി.എൻ.നിഷാന്തരാജിനോടു നിർദേശിച്ചിരുന്നു . അതു നവീകരണത്തിൽ പ്രതിഫലിക്കുകയും ചെയ്തു . ജില്ലാ പൊലീസ് കാര്യാലയത്തിനുവരെ ഇത് നല്ല പ്രവേശന കവാടമുണ്ടാകുമോയെന്നു സംശയിക്കണം . ! ഹോട്ടലുകളിലെന്ന പോലെ സ്റ്റേഷനിലേക്കു കയറുമ്പോൾ തന്നെയുള്ള റിസപ്ഷൻ കൗണ്ടറിൽ ജിഡി ചാർജിനും പിആർഒയ്ക്കുമായി പ്രത്യേക കൗണ്ടർ . സീലിങ് ജിപ്സം ചെയ്ത് എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതോടെ സ്റ്റേഷനിലെ പഴയ ” ഇരുട്ടുമുറികൾ ‘ അപ്രത്യക്ഷമായി . നിലമാകെ ടൈൽ പാകി .

