യുഎഇയില്‍ കാലാവസ്ഥാമാറ്റം; താപനില കുറയും, തണുപ്പ് കൂടും

ദുബൈ: യുഎഇയില്‍ ഇന്ന് മുതല്‍ കാലാവസ്ഥാമാറ്റം പ്രതീക്ഷിക്കാം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മേഘാവൃതമായ ആകാശവും താപനിലയില്‍ ശ്രദ്ധേയമായ കുറവും ഉണ്ടാകും.
പടിഞ്ഞാറൻ, തീരദേശ മേഖലകളിലാണ് താപനില കുറയാൻ കൂടുതല്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അല്‍ ഐനിലാണ് ഇന്ന് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദൃശ്യപരത കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

