സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാംപ്യൻഷിപ്: ആതിഥേയരായ കാസർകോട് ജില്ല ഓവറോൾ ചാമ്പ്യന്മാർ

നീലേശ്വരം∙ രണ്ടു ദിവസങ്ങളിലായി നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ആതിഥേയരായ കാസർകോട് ജില്ല 626 പോയിന്റുമായി ഓവറോൾ ചാംപ്യന്മാർ.267 പോയിന്റുമായി കണ്ണൂർ ജില്ല രണ്ടും 264 പോയിന്റോടെ തൃശൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് നീലേശ്വരം നഗരസഭ ചെയർപഴ്സൻ ടി.വി.ശാന്ത വിജയികൾക്കു ട്രോഫികൾ സമ്മാനിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. മാസ്റ്റേഴ്സ് കായികതാരങ്ങളായ എ.സി.ഡൊമിനിക്, നസീം ബീവി കൊല്ലം, ഷിയ വയനാട്, ശോഭന രാജീവ്, മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ശങ്കരപ്പിള്ള, സെക്രട്ടറി രാജൻ ജോസഫ് എന്നിവരെ ആദരിച്ചു. നഗരസഭ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ വി.ഗൗരി, കൗൺസിലർമാരായ വി.വി.ശ്രീജ, കെ.ജയശ്രീ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ.വിനോദ് കുമാർ, വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയ സെക്രട്ടറി വി.വി.ഉദയൻ പാലായി, എസ്.സി.മഹമൂദ്, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.കെ.ബാലകൃഷ്ണൻ, സംഘാടകസമിതി ട്രഷറർ പി.വി.ചന്ദ്രശേഖരൻ, കെ.വി.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.