യുവതി നേരിട്ടത് ക്രൂര പീഡനം: രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ എഫ്.ഐ.ആർ

തിരുവനന്തപുരം: രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ എഫ്ഐആർ മീഡിയവണിന്. വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ യുവതിയെ പീഡിപ്പിച്ചതെന്ന് എഫ്ആറിൽ പറയുന്നു. ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ രാഹുൽ വിളിച്ചുവരുത്തിയതെന്നും എഫ്ഐആറിൽ പറയുന്നു.
യുവതി നേരിട്ടത് ക്രൂരമായ പീഡനമെന്നും പീഡനം നടന്ന സ്ഥലത്തെത്തിച്ചത് ഫെനിയാണെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് – കർണാടക അതിർത്തിയിലെത്തിയിരിക്കുകയാണ്. രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രാഹുൽ പോയതായി പൊലീസിന് സംശയം . പൊലീസിന്‍റെ നീക്കങ്ങൾ രാഹുലിന് ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. എസ്ഐടിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശം.

