KSDLIVENEWS

Real news for everyone

രാഹുലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പിടിയില്‍; പോലീസില്‍നിന്നുതന്നെ വിവരം ചോരുന്നതായി സംശയം

SHARE THIS ON

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. മലയാളിയായ ഡ്രൈവറാണ് പിടിയിലായിരിക്കുന്നത്. ബെംഗളൂരുവില്‍ രാഹുല്‍ ഒളിവില്‍കഴിഞ്ഞെന്ന് കരുതുന്ന സ്ഥലത്തുനിന്നാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബെംഗളൂരുവിലെ രാഷ്ട്രീയ ബന്ധമുള്ള ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലിനോക്കുകയാണ് വര്‍ഷങ്ങളായി ഇയാള്‍. രാഹുലിനെ ബെംഗളൂരുവിലെ ഒരു പ്രത്യേക കേന്ദ്രത്തില്‍ കൊണ്ടുവിട്ടെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ബെംഗളൂരുവിലെ ഒരു കേന്ദ്രത്തില്‍ അന്വേഷണ സംഘമെത്തിയത്. പക്ഷേ, അപ്പോഴേക്കും രാഹുല്‍ ഇവിടെനിന്ന് കടന്നിരുന്നു. അറസ്റ്റൊഴിവാക്കാന്‍ ഒളിവില്‍ക്കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ബെംഗളൂരുവില്‍ത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രാഹുലിനെ തിരഞ്ഞ് പോലീസ് സംഘം ബെംഗളൂരുവിലുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായം രാഹുലിന് ലഭിക്കുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

വിവരം ചോരാനുള്ള പഴുതുകള്‍ അടച്ചാണ് അന്വേഷണവും പരിശോധനയും നടക്കുന്നതെങ്കിലും പോലീസില്‍ നിന്നുതന്നെ രാഹുലിന് വിവരം ചോര്‍ന്നുകിട്ടുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. ഒളിച്ചു താമസിച്ച സ്ഥലങ്ങളില്‍ അന്വേഷണ സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രാഹുല്‍ രക്ഷപ്പെട്ടതാണ് ഈ സംശയത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!