KSDLIVENEWS

Real news for everyone

രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ട് എത്തിയേക്കുമെന്ന് സൂചന; കോടതി പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി

SHARE THIS ON

കാസർകോട്: ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട്ടെത്തിയേക്കുമെന്ന് സൂചന. ഇതേ തുടർന്ന് കാസർകോട്ടേയും ഹൊസ്‌ദുർഗ്ഗിലെയും കോടതി പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. ബംഗ്ളൂരുവിലെ ഒളിവു കേന്ദ്രത്തിൽ വച്ച് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാഹുൽ കാസർകോട്ടെ തൻ്റെ വിശ്വസ്‌തരായ ചിലരുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും പൊലീസിനും ലഭിച്ചിട്ടില്ല. രാഹുലുമായി അടുപ്പമുള്ള ചിലരും താമസിക്കാൻ സാധ്യതയുള്ള ചില സ്ഥലങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!