ഞാന്‍ ആഭ്യന്തരമന്ത്രിയായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ രാഹുലിനെ പിടിച്ചേനെ: രമേശ് ചെന്നിത്തല

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ കോണ്‍ഗ്രസ് നടപടിയെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. താന്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ രാഹുലിനെ പുറത്താക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും താന്‍ ആഭ്യന്തരമന്ത്രിയായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ രാഹുലിനെ പിടിച്ചേനെയെന്നും ചെന്നിത്തല പറഞ്ഞു.
‘ഞാന്‍ നേരത്തെ താന്‍ പറഞ്ഞിരുന്നു രാഹുലിനെ പുറത്താക്കാന്‍, സിപിഎമ്മിന് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പറ്റുമോ? അധാര്‍മികമായ കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് രാഹുലിന് ഈ അവസ്ഥ. ഇനി ഇപ്പോള്‍ രാഹുലിന്‍റെ അറസ്റ്റ് പാര്‍ട്ടി ചെയ്ത് തരണോ?, രാഹുലിനെ അറസ്റ്റ് ചെയ്യാനാവാത്തത് പിണറായി വിജയന്‍റെ കഴിവ് കേട് ’ ചെന്നിത്തല പറഞ്ഞു.
മാസങ്ങളോളം നീണ്ടുനിന്ന ആരോപണ, പ്രത്യാരോപണങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തു പോകുന്നത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും മാസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വവും നഷ്ടമായ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത

