KSDLIVENEWS

Real news for everyone

ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി; ഭാവിയില്‍ ഇത്തരം ഹരജിയുമായി വരരുതെന്നും കോടതി

SHARE THIS ON

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വെ നടത്തണമെന്നും പള്ളിപൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതിയും തള്ളി. നേരത്തെ അലഹബാദ് ഹൈക്കോടതിയും ഈ ഹരജി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഭാവിയില്‍ ഇത്തരം ഹരജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് ചെയ്തു.

മസ്ജിദ് നില്‍ക്കുന്ന സ്ഥലം കൃഷ്ണന്റെ ജന്മസ്ഥലമായി അംഗീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹരജിയിലുണ്ടായിരുന്നത്. ഹരജിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും കോടതി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!