KSDLIVENEWS

Real news for everyone

കോഴിക്കോട്ട് ദേശീയപാത നിര്‍മാണത്തിനിടെ അപകടം; റോഡ് ഇടിഞ്ഞ് ചരക്ക് ലോറി മറിഞ്ഞു

SHARE THIS ON

കോഴിക്കോട്: ദേശീയപാത നിർമാണ പ്രവൃത്തികൾ നടക്കുന്ന രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. മലാപ്പറമ്പ് ജംങ്ഷനിൽ വെള്ളിയാഴ്ച പുലർച്ചെ 3.45-നാണ് അപകടം. പ്രധാനറോഡിൽനിന്ന് 15 അടി താഴ്ചയിലുള്ള സർവ്വീസ് റോഡിലേക്കാണ് വാഹനം മറിഞ്ഞത്.


കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ ഡ്രൈവർ രാധാകൃഷ്ണൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡിന്റെ 20 മീറ്ററിലധികം ഭാഗമാണ് ഇടിഞ്ഞത്. പ്രദേശത്ത് കഴിഞ്ഞദിവസം രാത്രി ശക്തമായ മഴയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!