KSDLIVENEWS

Real news for everyone

എസ്ഐആർ ഹിയറിങ്ങിന് ഹാജരാകണം; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരനും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

SHARE THIS ON

ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട ഹിയറിങ്ങിന് ഹാജരാകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കൊൽക്കത്തയിലെ ജാദവ്പൂരിലെ സ്കൂളിൽ തിങ്കളാഴ്ച ഹാജരാകാൻ ആണ് നിർദേശം. എന്യൂമറേഷൻ ഫോമുകളിലെ തിരുത്തുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹിയറിങ്. വിജയ് ഹസാരെ ട്രോഫിക്കായി രാജ്‌കോട്ടിൽ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഷമി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അറിയിച്ചു.

റാഷ്‌ബെഹാരി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ (കെഎംസി) വാർഡ് നമ്പർ 93-ലാണ് ഷാമി വോട്ടറായി പേര് ചേർത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ അംരോഹയിലാണ് ജനിച്ചതെങ്കിലും, വർഷങ്ങളായി കൊൽക്കത്തയിൽ സ്ഥിരതാമസക്കാരനാണ് അദ്ദേഹം.

സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിക്രമങ്ങളിലെ പിഴവുകൾ, ഏകപക്ഷീയത, നടപടിക്രമങ്ങളുടെ ലംഘനം എന്നിവ ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയതിന് പിന്നാലെയാണിത്. വലിയ വിമർശനമാണ് എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവരുന്നത്.

error: Content is protected !!