KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ല- ചെന്നിത്തല

SHARE THIS ON

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തിയ ചെത്തുകാരന്റെ മകൻ പരാമർശത്തിൽ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്വത്തേയും ധൂർത്തിനേയുമാണ് സുധാകരൻ പരാമർശിച്ചത്. അല്ലാതെ മറ്റൊരു പരാമർശം നടത്തിയല്ലെന്നാണ് സുധാകരൻ വിശദീകരിച്ചതെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തിൽ പൂർണ തൃപ്തനാണെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

സുധാകരൻ പാർട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാർത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാർട്ടിക്ക് അങ്ങനെ അഭിപ്രായമില്ല. ഇന്നലെ ഞാൻ മാധ്യമങ്ങളോട് പൊതുവായ പ്രസ്താവനയാണ് നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്കിയ പൊതു പ്രസ്താവന മറ്റ് രീതിയിൽ ചിത്രീകരിച്ചതാണ്. അല്ലാതെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. ഈ വിവാദം ഇവിടെ അവസാനിക്കണം. – ചെന്നിത്തല കൂട്ടിച്ചേർത്തു.

നേരത്തെ മുഖ്യമന്ത്രിയെക്കുറിച്ച് ‘ചെത്തുകാരന്റെ മകൻ’ എന്ന് കെ. സുധാകരൻ പറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം ജാതിവെറിയല്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്തിന് തന്നെ തള്ളിപ്പറഞ്ഞെന്ന് അറിയില്ലെന്നും വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കെ. സുധാകരൻ എം.പിയും പ്രതികരിച്ചിരുന്നു. തുടർന്നാണ് ചെന്നിതലയുടെ വിശദീകരണം.

ചെത്തുകാരൻ എന്ന പദപ്രയോഗം നടത്തിയതിൽ തെറ്റില്ലെന്നും ഉയരങ്ങളിലെത്തുമ്പോൾ തൊഴിലാളിനേതാക്കൾ കഴിഞ്ഞകാലം മറക്കുന്നു എന്നാണ് താൻ അർഥ�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!