പിടിവിടാതെ കോവിഡ്….
ആഗോളതലത്തിൽ കോവിഡ് ബാധിതർ 10.53 കോടി; 22.92 മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 4.75 ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി അമ്ബത്തിമൂന്ന് ലക്ഷം പിന്നിട്ടു. 22.92 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. ഏഴ് കോടി എഴുപത് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ 1,08,03,533 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.53 ലക്ഷം പേരാണ് ചികിത്സയിലുളളത്. 1,04,95,401 പേര്‍ സുഖം പ്രാപിച്ചു. മരണസംഖ്യ 1.54 ലക്ഷമായി ഉയര്‍ന്നു.
രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
യു എസില്‍ രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.66 ലക്ഷം പേര്‍ മരിച്ചു. 1.70 കോടി പേര്‍ രോഗമുക്തി നേടി.
ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ബ്രസീലില്‍ തൊണ്ണൂറ്റിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇതുവരെ 2.28 ലക്ഷം പേര്‍ മരിച്ചു. റഷ്യയില്‍ മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ബ്രിട്ടനില്‍ 1,09,335 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

