KSDLIVENEWS

Real news for everyone

കോവിഡ് പ്രോട്ടോക്കോൾ ലംഘനം : ബി ജെ പി ദേശീയ അദ്ധ്യക്ഷനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ് , സംസ്ഥാന – ജില്ലാ നേതാക്കൾക്കെതിരെയും കേസെടുക്കും

SHARE THIS ON

തൃശൂര്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇന്നലെ നടന്ന ബി ജെ പി സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എപ്പിഡമിക് ആക്‌ട് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജെ.പി നദ്ദയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നദ്ദയ്ക്കുപുറമേ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാനേതാക്കള്‍ക്കൊപ്പം കണ്ടാലറിയാവുന്ന ആയിരംപേര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.

140​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​ക​ണ്‍​വീ​ന​ര്‍​മാ​രും​ ​ഭാ​ര​വാ​ഹി​ക​ളും​ ​പ​ങ്കെ​ടു​ത്ത​ ​യോ​ഗ​ത്തി​ലാ​ണ് ​ന​ദ്ദ​ ​​ ​പ്ര​സം​ഗി​ച്ച​ത്.​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യി​ലെ​ത്തി​യ​ ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​കേ​ര​ള​ത്തി​ലെ​ ​പൊ​തു​സ​മ്മേ​ള​ന​ത്തെ​ ​അദ്ദേഹം അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!