നെല്ലിക്കട്ട-അതൃക്കുഴി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന വാർത്ത;
ഷാനവാസ് പാദൂർ സ്ഥലം സന്ദർശിച്ചു.

നെല്ലിക്കട്ട:
നെല്ലിക്കട്ട – അതൃകുഴി നായന്മാരമൂല വഴി കാസറഗോഡ് പോകുന്ന റോഡ്, നെല്ലിക്കട്ട മുതൽ അതൃകുഴി വരെ 3 കിലോമീറ്ററോളം റോഡ് പൂർണമായും തകർന്നു 7 വർഷം പിന്നിടുന്നു. കാസർകോട് ടൗണിൽ പോവാൻ നൂറു കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണ് യാത്ര ദുരിതം അനുഭവിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ksdlivenews ന്യൂസ് മുഖേനയും, നാട്ടുകാർ സോഷ്യൽ മീഡിയ വഴിയും മറ്റും ശക്തമായ പ്രധിഷേധം ഉയർത്തിയിരുന്നു. ഇന്ന് ശോചനീയാസ്ഥയെ കുറിച്ച് ksdlivenews വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഇന്ന് ഉച്ചക്ക് നേരിട്ട് റോഡിലെത്തി നാട്ടുകാരുമായി സംസാരിച്ചു. റോഡിന്റെ ദുരവസ്ഥ ബോധ്യപ്പെട്ടതായും അടുത്ത സാമ്പത്തിക ബഡ്ജറ്റിൽ ആവശ്യമായ ഫണ്ട് നീക്കി വെക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഷാനവാസ് നാട്ടുകാർക്ക് ഉറപ്പ് നൽകി.
ഇബ്രാഹിം നെല്ലിക്കട്ട, അബൂബക്കർ ഗിരി, ഫൈസൽ നെല്ലിക്കട്ട, ഫാറൂഖ്&ഫാറൂഖ് നെല്ലിക്കട്ട, ലത്തീഫ് പള്ളത്തടുക്ക, ഹസൈനാർ നെല്ലിക്കട്ട,അബ്ദുല്ല അബു,റൗഫ് നെല്ലിക്കട്ട,ഉനൈസ് നെല്ലിക്കട്ട,റൗഫ് അർമാണി തുടങ്ങിയവർ നേതൃത്വം നൽകി.

