KSDLIVENEWS

Real news for everyone

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി; സംസ്ഥാനത്ത് വിവിധായിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം

SHARE THIS ON

ഇടുക്കി: ഇടുക്കി മുലമറ്റം പവർഹൗസിലെ ജനറേറ്ററിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനററേറ്റിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇതേ തുടർന്ന് മൂലമറ്റത്തെ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. പരിമിത തോതിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താൽക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

തകരാർ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായും കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി കൂടുതൽ വാങ്ങാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!