KSDLIVENEWS

Real news for everyone

രാജ്യത്ത്‌ കോവിഡ് മരണം അഞ്ച് ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 1,27,952 പുതിയ കോവിഡ് കേസുകള്‍ കൂടി

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞദിവസത്തെക്കാൾ 14 ശതമാനം കുറവാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം.


ഒമിക്രോൺ വ്യാപിച്ചതോടെ കഴിഞ്ഞ ഡിസംബർ മുതൽ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നിലവിൽ 13,31,648 ആണ് രാജ്യത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,00,000 കവിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!