KSDLIVENEWS

Real news for everyone

മംഗളൂരുവില്‍നിന്ന് ഏപ്രില്‍ മുതല്‍ ജിദ്ദയിലേക്ക് നേരിട്ട് വിമാന സര്‍വിസ്

SHARE THIS ON

മംഗളൂരു: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഏപ്രില്‍ മുതല്‍ നേരിട്ട് വിമാന സർവിസ് ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാര വിമാനം IX499 ബുധനാഴ്ചകളിലാണ് സർവിസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ഏപ്രില്‍ മൂന്ന് ഉച്ചക്ക് 2.50ന് മംഗളൂരു വിടുന്ന വിമാനം പ്രാദേശിക സമയം വൈകീട്ട് 6.25ന് ജിദ്ദയില്‍ എത്തിച്ചേരും. IX498 മടക്ക വിമാനം പ്രാദേശിക സമയം വൈകീട്ട് 7.25ന് പുറപ്പെട്ട് പുലർച്ച 3.40ന് മംഗളൂരുവില്‍ വന്നു ചേരും. ഈ റൂട്ടിലേക്ക് 186 സീറ്റുകളുള്ള 737-800 ബോയിങ് വിമാനത്തില്‍ യാത്രക്കുള്ള ബുക്കിങ് ആരംഭിച്ചു. നിലവില്‍ മംഗളൂരുവില്‍നിന്ന് അബൂദബി, ദുബൈ, ബഹ്റൈൻ, സൗദി അറേബ്യയിലെ ദമ്മാം, ദോഹ ഖത്തർ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലേക്ക് വിമാന സർവിസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!