KSDLIVENEWS

Real news for everyone

പ്രതിപക്ഷ ബഹളം: പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം; 2004ന് ശേഷം ലോക്സഭയിൽ ആദ്യം

SHARE THIS ON

ന്യൂഡൽഹി: 2004ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയം പാസാക്കി ലോക്‌സഭ. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായാണ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തിന് ലോക്‌സഭ വ്യാഴാഴ്ച അംഗീകാരം നൽകിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിക്ക് നന്ദിപ്രമേയത്തിൽ ഇന്നും മറുപടി നൽകാൻ സാധിച്ചിരുന്നില്ല.

നന്ദി പ്രമേയത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ചയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ അംഗങ്ങളുടെ ആവർത്തിച്ചുള്ള ബഹളത്തിനും പ്രതിഷേധങ്ങൾക്കും പിന്നാലെ സ്പീക്കർ ലോക്‌സഭ ഉച്ചവരെ നിർത്തിവക്കുകയായിരുന്നു. ഇന്ന് രാവിലെ ഒരു മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന് ലോക്‌സഭാ സ്പീക്കർ ഓം ബിർള നന്ദി പ്രമേയം വായിക്കുകയും ശബ്ദവോട്ടിലൂടെ പ്രമേയം പാസാക്കുകയുമായിരുന്നു.

error: Content is protected !!