KSDLIVENEWS

Real news for everyone

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം: ഫെബ്രുവരി 21ന് നഴ്സുമാര്‍ പണിമുടക്കും; സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് അസോസിയേഷൻ

SHARE THIS ON

തിരുവനന്തപുരം: ശബളവർധനവ് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് പണിമുടക്കും.

സംസ്ഥാനത്ത് 476 സ്വകാര്യ ആശുപത്രികളിലാണ് നഴ്സുമാർ പണിമുടക്കുന്നതെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നതെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ അറിയിച്ചു. ഏഴു വർഷമായി ശമ്പളത്തില്‍ വർധനവുണ്ടായിട്ടെന്നും എല്‍ഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ശമ്പളം വർധിപ്പിക്കുന്നതുമായി സംബന്ധിച്ച്‌ പുതിയ ഉത്തരവുകള്‍ ഒന്നും ഇറക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്ന യുഎൻഎ ഭാരവാഹികളെ എല്‍ഡിഎഫ് സർക്കാർ കള്ളക്കേസില്‍ കുടുക്കുകയാണെന്നും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ജനുവരി മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച്‌ നമ്പർ, കാലാവധി എന്ന ക്രമത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!