ഉസ്മാൻ ഉസ്താദ് ആണ്ട് നേർച്ചയും അസ്മഹുൽ ഹുസ്ന ദുആ മജ്ലിസ് ഇന്ന്

(5-03-2021)
മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർക്കസുൽ മൈമനിൽ മാസാന്തോറും നടന്നു വരാറുള്ള അസ്മഹുൽ ഹുസ്ന ദുആ മജ്‌ലിസും മർഹൂം ഉസ്മാൻ ഉസ്താദ് ആണ്ട് നേർച്ചയും ഇന്ന് വൈകുന്നേരം 7 മണിക്ക് കോട്ടക്കുന്ന് മർകസ് മൈമൻ ക്യാമ്പസിൽ നടക്കും.അസ്മഹുൽ ഹുസ്ന മജ്‌ലിസിന് സുലൈമാൻ സഖാഫി ദേശാങ്കുളം നേതൃത്വം നൽകും.സഈദ് സഅദി കോട്ടക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തും.അബ്ദുൽ സലാം സഅദി ഉൽബോധനം നടത്തും.മർകസ് മൈമൻ തുടക്കത്തിന് കാരണക്കാരിയായി പ്രവർത്തിച്ച മർഹൂമ മറിയം ഹജ്ജുമ്മയുടെ അനുസ്മരണവും പ്രതേക ദുആയും നടക്കും.

