KSDLIVENEWS

Real news for everyone

മികച്ച വാക്‌സിനേറ്റര്‍; കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് ദേശിയ പുരസ്‌കാരം

SHARE THIS ON

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മികച്ച വാക്സിനേറ്റര്‍മാരുടെ ദേശിയ പുരസ്കാരം. ദേശീയ കോവിഡ് 19 വാക്സിനേഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് രണ്ട് മലയാളികള്‍ അര്‍ഹരായത്.

‌കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്‌എന്‍ ഗ്രേഡ് വണ്‍ ടി ഭവാനി, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും. പുരസ്‌കാരത്തിന് അര്‍ഹരായ പ്രിയയേയും ഭവാനിയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!