സ്വര്‍ണം റെക്കോഡ് ഉയരത്തില്‍: പവന് 47,560 രൂപയായി,

എക്കാലത്തെയും ഉയരംകുറിച്ച് സ്വര്‍ണവില പവന് 47,560ലെത്തി. 560 രൂപയുടെ വര്‍ധനവാണ് ചൊവാഴ്ചയുണ്ടായത്. ഗ്രാമിന് 80 രൂപ കൂടി 5945 രൂപയുമായി. ഇതോടെ ഒരു വര്‍ഷത്തിനിടെ പവന്റെ വിലയിലുണ്ടായ വര്‍ധന ഏഴായിരത്തോളം രൂപയാണ്. ആഗോള വിപണിയിലെ വില വര്‍ധനവാണ് രാജ്യത്തെ കുതിപ്പിന് കാരണം. ഒരു ട്രോയ് ഔണ്‍സിന് 2,115 ഡോളര്‍ നിലവാരത്തിലാണ് സ്പോട് ഗോള്‍ഡില്‍ വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ നിരക്ക് കുറയ്ക്കാന്‍ തുടങ്ങുമെന്ന വിലയിരുത്തലാണ് സ്വര്‍ണം നേട്ടമാക്കിയത്. ജൂണിലെ നയയോഗത്തില്‍ നിരക്ക് കുറയ്ക്കുമെന്നാണ് അനുമാനം. പശ്ചിമേഷ്യയിലെ സംഘര്‍ഷം, കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, ചൈനയിലെ പ്രതിസന്ധി, വര്‍ഷാവസാനം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്നിവയെല്ലാം സ്വര്‍ണവില വര്‍ധനവിന് അനുകൂല ഘടകങ്ങളാണ്. Also Read

