പുതിയ പാര്‍ട്ടി രൂപീകരിച്ച് ഐ. എൻ.എൽ വഹാബ് പക്ഷം; ‘ഇടതുപക്ഷത്തിനൊപ്പം ഉറച്ച്‌നില്‍ക്കും

കോഴിക്കോട്: ഐ.എന്‍.എല്‍ വഹാബ് പക്ഷം പുതിയ പാർട്ടി രൂപീകരിച്ചു. നാഷണൽ ലീഗ് എന്ന പേരിലാണ് പുതിയ പാർട്ടി. എ.പി അബ്ദുൾ വഹാബിനെ അധ്യക്ഷനായും നാസർ കോയ തങ്ങളെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇസ്മയിലിനെ വർക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു. നേരത്തെ നിർദേശിച്ച പേരാണ് പാർട്ടിക്ക് നൽകിയതെന്ന് വഹാബ് പറഞ്ഞു. സേട്ട് 1994-ൽ പാർട്ടി രൂപികരിച്ചത് നാഷണൽ ലീഗ് എന്ന പേരിലാണ്. ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നിൽക്കും. പുതിയ പാർട്ടിയെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പ് കൺവീനർ നൽകിയിട്ടുണ്ട്. കോടതി വിധിയെ മാനിച്ച് കൊണ്ടു മുന്നോട്ട് പോകും. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വഹാബ് വ്യക്തമാക്കി. നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് വഹാബ് പക്ഷം അറിയിച്ചിരുന്നു. പിളര്‍പ്പിന് ശേഷം ഐഎന്‍എല്‍ കാസിം ഇരിക്കൂര്‍ പക്ഷത്തിന് മുന്നണിയില്‍ കാര്യമായ പരിഗണന കൊടുക്കുന്നുവെന്നും വഹാബ് പക്ഷത്തെ മുന്നണിയോഗത്തിലേക്ക് ക്ഷണിക്കുന്നില്ലെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം അറിയിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തും നല്‍കി. കത്തിന് മറുപടി ലഭിച്ചില്ലെന്നും അവഗണന തുടരുന്നുവെന്നും കാണിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുളള തീരുമാനം.

