KSDLIVENEWS

Real news for everyone

വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കിയില്ല;  ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു

SHARE THIS ON

ബംഗളൂരു: വിവാഹ വാർഷികത്തിന് സമ്മാനം നല്‍കാത്തതിനെത്തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെഗളൂരുവിലാണ് സംഭവം. ഫെബ്രുവരി 27 ന് പുലർച്ചെ 1:30 ഓടെയാണ് 35 കാരി ഉറങ്ങിക്കിടന്ന ഭർത്താവിനെ കറിക്കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. വിവാഹ വാർഷികത്തിന് സമ്മാനം ലഭിക്കാത്തതിലുള്ള അമർഷത്തിലാണ് ഭർത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പൊലീസിനോട് പറഞ്ഞു. കൈക്ക് കുത്തുകൊണ്ട ഉടൻ ഭാര്യയെ തള്ളിമാറ്റിയതുകൊണ്ടാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഭാര്യയെ തള്ളിമാറ്റി വീടിന് പുറത്തേക്കിറങ്ങിയ യുവാവ് അയല്‍ക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് മാർച്ച്‌ ഒന്നിന് ഭാര്യക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മുത്തച്ഛന്റെ മരണത്തെ തുടർന്നാണ് വിവാഹ വാർഷികത്തിന് ഭാര്യക്ക് സമ്മാനം വാങ്ങി നല്‍കാതിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആദ്യമായിട്ടാണ് ഭർത്താവ് വിവാഹവാർഷികത്തിന് സമ്മാനം നല്‍കാതിരുന്നത്. ഇത് യുവതിയെ അസ്വസ്ഥയാക്കിയെന്നും പൊലീസ് പറയുന്നു. ഭാര്യ ചില വ്യക്തിപരമായ പ്രശ്നങ്ങളില്‍ അസ്വസ്ഥനാണെന്നും അവളെ കൗണ്‍സിലിംഗിന് വിധേയയാക്കണമെന്നും ഭർത്താവ് തങ്ങളോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, ഇതൊരു കുടുംബ പ്രശ്‌നമായതിനാല്‍ ഇരുവരും തമ്മില്‍ സംസാരിക്കാനുള്ള സമയം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!