KSDLIVENEWS

Real news for everyone

റംസാൻ: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഖത്തർ അമീർ; മാപ്പ് നൽകിയവരിൽ പ്രവാസികളും?

SHARE THIS ON

ദോഹ: റമസാൻ പ്രമാണിച്ച് ഖത്തർ ജയിലുകളിൽ കഴിയുന്ന നിശ്ചിത എണ്ണം തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് നൽകി. വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് റമസാന്റെ ഭാഗമായി മാപ്പ് നൽകിയത്.

ഖത്തർ ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ എത്ര തടവുകാർക്കാണ് മാപ്പു നൽകിയതെന്ന് വ്യക്തമല്ല. മാപ്പ് ലഭിച്ചവരുടെ വിവരങ്ങളും ലഭ്യമല്ല. മാപ്പ് ലഭിച്ചവരിൽ വിദേശികൾ ഉൾപ്പെടെ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ദേശീയ ദിനം, റമസാൻ പോലുള്ള വിശേഷ സന്ദർഭങ്ങളിൽ അമീർ  പ്രതിയെ ഉത്തരവിലൂടെ മാപ്പ് നൽകി തടവുകാർക്ക് മോചനം നൽകാറുണ്ട്. പൊതുമാപ്പ് ലഭിച്ചവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ ജയിൽ മോചനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!