KSDLIVENEWS

Real news for everyone

പ്രവചനങ്ങള്‍ എല്ലാം തെറ്റിച്ച്‌ സംസ്ഥാനത്ത് കാലവര്‍ഷം വൈകുന്നു; ചക്രവാതച്ചുഴി ന്യൂനമർദമായേക്കും

SHARE THIS ON

പ്രവചനങ്ങള്‍ എല്ലാം തെറ്റിച്ച്‌ സംസ്ഥാനത്ത് കാലവര്‍ഷം വൈകുന്നതായി റിപ്പോര്‍ട്ട്. തെക്കു കിഴക്കൻ അറബിക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.

രണ്ടു ദിവസത്തിനകം അതു ന്യൂനമര്‍ദമായേക്കും. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാല്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പസഫിക് കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റ് സാന്നിധ്യമാണ് കാലവര്‍ഷം എത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!