KSDLIVENEWS

Real news for everyone

കെ.മുരളീധരൻ പൊതു പ്രവര്‍ത്തന രംഗത്ത് തുടരണം,ഒരു തോല്‍വിയുടെ പേരില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട ആളല്ല

SHARE THIS ON

എറണാകുളം: കെ.മുരളീധരൻ പൊതു പ്രവർത്തന രംഗത്ത് തുടരണമെന്ന് കോണ്‍ഗ്രസ് നേതാവ് ബന്നി ബഹനാൻ പറഞ്ഞു.ഒരു തിരഞ്ഞെടുപ്പു പരാജയത്തിന്‍റെ പേരില്‍ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ട ആളല്ല മുരളിധരൻ.പെട്ടന്നുള്ള വികാരത്തില്‍ പറഞ്ഞതാകും.തൃശൂരിലെ പരാജയത്തില്‍ ആത്മപരിശോധന വേണം.ആഴത്തിലുള്ള പരിശോധയാണ് വേണ്ടത്.

തൃശൂരില്‍ ബി.ജെ.പി എങ്ങനെ വേരുറപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസും സിപിഎമ്മും പഠിക്കണം.തടയണം.ബി.ജെ പിയുടെ വേരുകള്‍ പടരാതിരിക്കാനുള്ള ജാഗ്രതയും മുൻ കരുതലും ഉണ്ടാവണം.മുരളിയുമായി ഫോണില്‍ സംസാരിച്ചു.കോണ്‍ഗ്രസ് വളരെയധികം ശ്രദ്ധിക്കേണ്ട ജില്ലയാണ് തൃശൂർ.20-20 ക്ക് വലിയ പ്രാധാന്യമൊന്നും താൻ നല്‍കുന്നില്ല.അവരുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് തനിക്ക് ഭൂരിപക്ഷം നേടാനായെന്നും ബെന്നി ബഹ്നാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!